Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joining The European

Europe

യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലേ​ക്ക് കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ? ഐ​സ്ല​ൻ​ഡി​ൽ ജ​ന​ഹി​ത​പ​രി​ശോ​ധ​ന

ബ്ര​സ്‌​സ​ൽ​സ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ  അം​ഗ​ത്വം നേ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​യി നോ​ർ​ഡി​ക് രാ​ജ്യ​മാ​യ ഐ​സ്ല​ൻ​ഡ് ഈ ​വ​രു​ന്ന ഞാ​യ​റാ​ഴ്ച നി​ർ​​ണായ​ക ജ​ന​ഹി​ത​പ​രി​ശോ​ധ​ന​യി​ലേ​ക്ക്(Referendum). ജ​ന​ഹി​ത​പ​രി​ശോ​ധ​ന​യി​ൽ അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ ചേ​രാ​ൻ കാ​ത്തി​രി​ക്കു​ന്ന പ​തി​നൊ​ന്നാ​മ​ത്തെ രാ​ജ്യ​മാ​യി ഐ​സ്ല​ൻ​ഡ് മാ​റും.

മാ​റു​ന്ന ആ​ഗോ​ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും സു​ര​ക്ഷാ ആ​ശ​ങ്ക​ക​ളു​മാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​ത്വ ച​ർ​ച്ച​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​ക്കാ​ൻ ഐ​സ്ല​ൻ​ഡി​നെ പ്രേ​രി​പ്പി​ച്ച​ത്. നി​ല​വി​ൽ 10 രാ​ജ്യ​ങ്ങ​ളാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​ത്വ​ത്തി​നാ​യി അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന​ത്.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പ്ര​വേ​ശ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന പ്ര​ധാ​ന രാ​ജ്യ​ങ്ങ​ൾ:

വെ​സ്റ്റേ​ൺ ബാ​ൽ​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ: മോ​ണ്ടി​നെ​ഗ്രോ, അ​ൽ​ബേ​നി​യ, സെ​ർ​ബി​യ, ബോ​സ്നി​യ​ഹെ​ർ​സ​ഗോ​വി​ന, നോ​ർ​ത്ത് മാ​സി​ഡോ​ണി​യ, കൊ​സോ​വോ എ​ന്നി​വ​യാ​ണ് ഈ ​പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തി​ൽ മോ​ണ്ടി​നെ​ഗ്രോ​യും അ​ൽ​ബേ​നി​യ​യു​മാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഏ​റ്റ​വും മു​ന്നി​ലു​ള്ള​ത്. ഈ ​ദ​ശാ​ബ്ദ​ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ ഇ​വ​ർ​ക്ക് അം​ഗ​ത്വം ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ: റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​ന് പി​ന്നാ​ലെ അ​പേ​ക്ഷ ന​ൽ​കി​യ യു​ക്രൈ​ൻ, മോ​ൾ​ഡോ​വ, ജോ​ർ​ജി​യ എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ലെ മ​റ്റു​ള്ള​വ​ർ. എ​ന്നാ​ൽ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ യു​ക്രൈ​ന്റെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് ഇ​നി​യും സ​മ​യ​മെ​ടു​ക്കും.

തു​ർ​ക്കി: ദീ​ർ​ഘ​കാ​ല​മാ​യി കാ​ത്തി​രി​പ്പി​ലാ​ണെ​ങ്കി​ലും മ​നു​ഷ്യാ​വ​കാ​ശ, നി​യ​മ​വാ​ഴ്ചാ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി തു​ർ​ക്കി​യു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

 

Latest News

Corehub Up